അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ പതിനൊന്ന് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന്

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ പതിനൊന്ന് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. കോവിഡ് മഹാമാരിക്കെതിരായ വാക്സീനേഷനാണ് ഈ കണക്കുകൂട്ടലിനു പിന്നിലെ ഒരു കാരണം. കുറഞ്ഞ പലിശ നിരക്കുകള്‍ തുടരുന്നത് വ്യാപാരരംഗത്ത് ഉണര്‍വുണ്ടാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ച സാമ്പത്തിക സര്‍വേ വിലയിരുത്തുന്നു.

ഇന്ത്യ അടുത്ത സാമ്പത്തിക വര്‍ഷം 11.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് രാജ്യാന്തര നാണയനിധിയുടെ വിലയിരുത്തല്‍. കോവിഡ് മഹാമാരി പിടിമുറുക്കിയ നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ 7.7 ശതമാനം ഇടിവുണ്ടാകും. ധനക്കമ്മി 3.5 ശതമാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ധനക്കമ്മി കൂടുമെന്നും സാമ്പത്തിക സര്‍വേ വിലയിരുത്തുന്നു.