ഇന്ത്യയുടെ എണ്ണ ഉത്പാദനം 6 ശതമാനം ഇടിഞ്ഞു

ഇന്ത്യയുടെ എണ്ണ ഉത്പാദനം 6 ശതമാനവും പ്രകൃതി വാതക ഉത്പാദനം 5 ശതമാനവും ഇടിഞ്ഞതായി പാര്‍ലമെന്റിലവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. എന്നാല്‍ നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ തദ്ദേശീയ എണ്ണ
ഉത്പാദനം 32.17 മില്യണ്‍ മെട്രിക് ടണ്‍ മാത്രമായി ചുരുങ്ങി. 2019 സാമ്പത്തികവര്‍ഷം 34.20 മില്യണ്‍ മെട്രിക് ടണ്‍ എണ്ണ ഇന്ത്യ ഉത്പാദിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഊര്‍ജ്ജ ഉപഭോക്തൃ രാജ്യമായ ഇന്ത്യയ്ക്ക് കോവിഡ് വ്യാപനമാണ് തിരിച്ചടിയായത്.