രാജസ്ഥാനില്‍ ഇന്ധന നികുതി രണ്ടുശതമാനം കുറച്ചു

പെട്രോള്‍, ഡീസല്‍ വിലകുതിച്ചുകയറുന്നതിനെട രാജസ്ഥാന്‍ സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) രണ്ടുശതമാനം കുറച്ചു. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്.

ഈ സാഹചര്യത്തില്‍ ജനങ്ങളുടെമേലുള്ള അധികഭാരംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജ്യസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്രവും നികുതി കുറയക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ് ലോത് ആവശ്യപ്പെട്ടു. ജെയ്പൂരില്‍ ഒരുലിറ്റര്‍ പെട്രോളിന് 92.51 രൂപയും ഡീസലിന് 84.62 രൂപയുമാണ് വില.