ടൊയോട്ട ഒന്നാം നമ്പര്‍, വിറ്റത് 95 ലക്ഷം വാഹനങ്ങള്‍; ഫോക്‌സ്‌വാഗണ്‍ തൊട്ടുപിന്നില്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഗോള വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിനെ അട്ടിമറിച്ചാണ് ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടൊയോട്ടയുടെ വില്‍പ്പനയില്‍ 11 ശതമാനം ഇടിവോടെയാണ് 2020ല്‍ 95.28 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട വിറ്റഴിച്ചത്.

അതേസമയം, ഫോക്‌സ്‌വാഗണിന്റെ മൊത്ത വില്‍പ്പനയില്‍ 15.2 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 93.05 ലക്ഷം യൂണിറ്റാണ് 2020ലെ ഫോക്‌സ്‌വാഗണിന്റെ ആകെ വില്‍പ്പന.
ഔഡി, പോര്‍ഷെ തുടങ്ങിയ ഉപകമ്പനികളുടെ വില്‍പ്പന ഉള്‍പ്പെടെയാണിത്. ടൊയോട്ടയുടെ ബ്രാന്റിലുള്ള വാഹനങ്ങള്‍ക്ക് പുറമെ, അവരുടെ ഉപകമ്പനികളുടെ കൂടി വില്‍പ്പന ഉള്‍പ്പെടെയാണിത്. ടൊയോട്ടയുടെ ബ്രാന്റിലുള്ള വാഹനങ്ങള്‍ക്ക് പുറമെ, അവരുടെ ഉപകമ്പനികളുടെ കൂടി വില്‍പ്പന പരിഗണിക്കുമ്പോള്‍ ആകെ വിറ്റഴിച്ച യൂണിറ്റുകളുടെ
എണ്ണം 95.30 ലക്ഷം.
2021ലും മൊത്തവില്‍പ്പനയില്‍ മേധാവിത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ.