മലയാളത്തില്‍ മറ്റൊരു ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൂടി; ‘റൂട്ട്‌സ്’ ലോഞ്ച് ഫെബ്രുവരി ഒന്നിന്

മലയാളത്തില്‍ മറ്റൊരു ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൂടി.‘റൂട്ട്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഫെബ്രുവരി ഒന്നിന് ആരംഭിക്കും.

സിനിമയും, സംസ്‌കാരവും, പ്രകൃതിയും ഒന്നിച്ചു ചേര്‍ന്ന മലയാളത്തിലെ ആദ്യ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ‘റൂട്ട്‌സ്’ ഫെബ്രുവരി ഒന്നിന് എം.ടി വാസുദേവന്‍ നായര്‍ ലോഞ്ച് ചെയ്യും. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഉച്ചയ്ക്ക് 12ന് ആണ് ലോഞ്ചിംഗ് ചടങ്ങുകള്‍ നടക്കുക.

സിനിമ, വെബ് സീരീസ്, ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍, റിയാലിറ്റി ഷോകള്‍ തുടങ്ങി കലയുടെ പുതിയ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് റൂട്ട്‌സ്. സിനിമാ രംഗത്തെ നിരവധി താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കും.

സൂഫിയും സുജാതയും സിനിമയാണ് മലയാളത്തില്‍ ആദ്യമായി ഡയറക്ട് ഒട.ടി.ടി. റിലീസായി എത്തിയ ചിത്രം. മണിയറയിലെ അശോകന്‍, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഗാര്‍ഡിയന്‍ എന്നിവയാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത മറ്റു ചിത്രങ്ങള്‍