മൊബൈല്‍ ഫോണുകള്‍ക്ക്​ വില കൂടും

ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും. ചില ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കും. അഞ്ച്​ ശതമാനത്തില്‍ നിന്ന്​ 10 ശതമാനമായാണ്​ തീരുവ ഉയര്‍ത്തുക. സ്​മാര്‍ട്ട്​ഫോണ്‍, ഇലക്​ട്രോണിക്​ ഉല്‍പന്നങ്ങള്‍, മറ്റ്​ ഉപകരണങ്ങള്‍ എന്നിവയുടെ തീരുവയാകും ഉയര്‍ത്തുക. മോദിയുടെ ആത്​മനിര്‍ഭര്‍ ഭാരതിന്​ ഊര്‍ജം പകരുന്നതിനാവും തീരുവ ഉയര്‍ത്തുക.

കോവിഡ്​ സാഹചര്യം ആരോഗ്യമേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിക്കുമെന്നുറപ്പാണ്​. ഇതിനായി ആരോഗ്യമേഖലയില്‍ ചെലവഴിക്കുന്ന പണത്തിന്‍റെ തോത്​ കൂട്ടും. ജി.ഡി.പിയുടെ 4 ശതമാനമെങ്കിലും ആരോഗ്യമേഖലക്കായി മാറ്റിവെക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

അടിസ്ഥാന സൗകര്യമേഖലയില്‍ 1.02 ട്രില്യണ്‍ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ്​ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്​. ഇത്തരം പദ്ധതികള്‍ക്കായി പണം കണ്ടെത്തുന്നത്​ സര്‍ക്കാറിന്​ മുന്നിലുള്ള പ്രധാന കടമ്ബ തന്നെയാണ്​. ഇതിനായി പ്രത്യേക ധനകാര്യ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കോവിഡ്​ മൂലം കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്ബാഴാണ്​ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കുറി ബജറ്റ്​ അവതരിപ്പിക്കുന്നത്​. സമ്ബദ്​വ്യവസ്ഥയില്‍ വളര്‍ച്ച തിരികെ കൊണ്ടുവരികയാണ്​ ബജറ്റിന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്​ . ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കുക താഴെ പറയുന്ന മേഖലകളിലായിരിക്കും

ധനകമ്മി മറികടക്കാന്‍ ഇക്കുറിയും കമ്ബനികളുടെ ഓഹരി വില്‍പന തന്നെയാണ്​ സര്‍ക്കാറിന്​ മുന്നിലുള്ള പോംവഴി. ഓഹരി വില്‍പനയിലൂടെ 40 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാനാണ്​ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്​. ഖനനം, ബാങ്കിങ്​ തുടങ്ങിയ മേഖലകളിലെ കമ്ബനികളുടെ ഓഹരിയാവും വില്‍ക്കുക.