വിദേശ നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും പൗരത്വം അനുവദിച്ച് യുഎഇ

അബുദാബി: യുഎഇയുടെ പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
തിരഞ്ഞെടുക്കപ്പെടുന്ന വിദേശികള്‍ക്കു പൗരത്വം നല്‍കാനാണ് തീരുമാനം. വിദേശ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍
മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്‍മാര്‍, എഴുത്തുകാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു യുഎഇ പൗരത്വം അനുവദിക്കും.
പൗരത്വം സംബന്ധിച്ച നിയമ ഭേദഗതി യുഎഇ അംഗീകരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഇതിന്റെ ഗുണം
ലഭിക്കും. നിലവില്‍ നിരവധി മലയാളികള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭ്യമായിട്ടുണ്ട്.