ഉഷയുടെ പുതിയ റൂം ഹീറ്റര്‍ വിപണിയില്‍

ന്യൂഡല്‍ഹി: തണുപ്പിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായകമായ പുതിയ റൂം ഹീറ്ററുകള്‍ ഉഷ ഇന്റെര്‍നാഷണല്‍ വിപണിയിലിറക്കി.
ഭാരം കുറഞ്ഞ ഈ റൂം ഹീറ്ററുകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പവുമാണ്. ഉഷ ഓയില്‍-ഫില്‍ഡ് റേഡിയേറ്റേഴ്‌സ്-11390 രൂപ, ഉഷ ഫാന്‍ റൂം ഹീറ്റേഴ്സ് -3090 രൂപ, ഉഷ ഹാലജന്‍ റൂം ഹീറ്റേഴ്സ്- 3490 രൂപ, ഉഷ ക്വട്‌സ് റൂം ഹീറ്റേഴ്സ്- 1790 രൂപ എന്നിങ്ങനെയാണ് വിവിധ മോഡലുകളുടെ വില.എല്ലാ മോഡലുകള്‍ക്കും ഒരു വര്‍ഷത്തെ വാറണ്ടി ലഭ്യമാണ്.