സ്വര്‍ണ്ണക്കള്ളക്കടത്ത് അവസാനിപ്പിക്കാന്‍ ഇറക്കുമതി തീരുവ കുറയ്ക്കുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിവരം ലഭിക്കുന്നത്. രാജ്യത്ത് ഉടനീളം വലിയ തോതില്‍ സ്വർണം കടത്തുന്നതായി അടുത്തിടെ കസ്റ്റംസ് സര്‍ക്കാരിന് റിപ്പോര്‍ട്ടു .നൽകിയിരുന്നു.

ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നതാണ്. ഇതിനെതിരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്.