എല്‍ഐസി സ്വകാര്യവത്ക്കരിക്കും

ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021 ലെ ബജറ്റ് പ്രഖ്യാപനത്തില്‍ പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെയും 2 പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യവത്ക്കരണം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് 20000 കോടി നീക്കി വച്ചു. കിട്ടക്കാടം അടക്കം പരിഹരിക്കാനാണ് ബാങ്കുകള്‍ക്ക് ഇത്രയും തുക നീക്കി വച്ചത്. കാര്‍ഷിക വായ്പകള്‍ക്ക് 16.5 കോടി വകയിരുത്തി.

രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്ബനികളും സ്വകാര്യവത്ക്കരിക്കുമെന്നും സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. എല്‍‌ഐ‌സി ഐ‌പി‌ഒ 2022 സാമ്ബത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു. ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരിട്ടുള്ള വിദേശ നിക്ഷേപ ഇന്‍ഷുറന്‍സ് 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. സി‌പി‌എസ്‌ഇ ഓഹരി വിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ 19,499 കോടി രൂപ നേടി. മാര്‍ച്ച്‌ 31 ന് അവസാനിക്കുന്ന സാമ്ബത്തിക വര്‍ഷത്തില്‍ 2.10 ലക്ഷം കോടിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് 2.1 ലക്ഷം കോടി രൂപ സമാഹരിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്ബനികളിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കുക എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ ലക്ഷ്യങ്ങള്‍.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍), ഭാരത് ഡൈനാമിക്സ്, ഐആര്‍സിടിസി, സെയില്‍ എന്നീ 4 സിപിഎസ്‌ഇകള്‍ ഈ സാമ്ബത്തിക വര്‍ഷം ഓഫര്‍-ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) പുറത്തിറക്കി. ഇത് ഖജനാവിന്, 12,907 കോടി രൂപ നേട്ടമുണ്ടാക്കിയതായും സീതാരാമന്‍ വ്യക്തമാക്കി.