സൈബര്‍പാര്‍ക്കിലേക്ക് അയോകോഡ് ഇന്‍ഫോടെക്കും


കോഴിക്കോട്: പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ അയോകോഡ് ഇന്‍ഫോടെക് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. അമേരിക്കന്‍ സാമ്പത്തിക നിക്ഷേപക സ്ഥാപനങ്ങള്‍ക്കായുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങളാണ് കമ്പനി നല്‍കി വരുന്നത്.


ഫാസില്‍ കെ കെയും ഫാസിന കെയുമാണ് കമ്പനിയുടെ സിഇഒയും ഡയറക്ടറും. 25 ജീവനക്കാരാണ് അയോകോഡില്‍ ജോലി ചെയ്യുന്നത്. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി ഓഫീസ് ഉദ്ഘാടനം നടത്തി. കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്‍റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.


കമ്പനികളുടെ വെബ് സെര്‍വറിനും ബ്രൗസറിനുമിടയില്‍ ഡാറ്റ ചോരുന്നത് തടയുന്നതിനുള്ള എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയാണ് അയോകോഡ് പ്രധാനമായും നല്‍കുന്നതെന്ന് ഫാസില്‍ കെ കെ പറഞ്ഞു. ബംഗളുരുവിലാണ് അയോകോഡിന്‍റെ മറ്റൊരു ഓഫീസുള്ളത്. സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്ക് പുറമേ വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള ലോകോഫൈന്‍ഡ്സ് എന്ന ഉത്പന്നവും നല്‍കി വരുന്നു.