ഫ്യൂച്ചര്‍ ഗ്രൂപ്പ് തലവന്‍ കിഷോര്‍ ബിയാനിക്ക് സെബിയുടെ വിലക്ക്

ഫ്യൂച്ചര്‍ ഗ്രൂപ്പ് തലവന്‍ കിഷോര്‍ ബിയാനിക്ക് സെബിയുടെ വിലക്ക്. ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തേക്ക് ഇടപാടുകള്‍ നടത്തുന്നത് വിലക്കികൊണ്ടാണ് സെബിയുടെ ഉത്തരവ്. 2017 ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ ചട്ടവിരുദ്ധമായി കൈമാറ്റം ചെയ്തതിനാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി.

റിലയന്‍സ് ഗ്രൂപ്പിന് ഓഹരികള്‍ വിറ്റ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ നടപടിക്കെതിരെ ആമസോണ്‍ കമ്ബനി കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ തത്സ്ഥിതി തുടരാന്‍ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെബിയുടെ വിലക്ക് വന്നിരിക്കുന്നത്. ഫ്യൂച്ചര്‍ റീടൈലിന്റെ ഓഹരികളില്‍ കിഷോര്‍ ബിയാനിയും സഹോദരന്‍ അനില്‍ ബിയാനിയും രണ്ടു വര്‍ഷത്തേക്ക് ഇടപാടുകള്‍ നടത്തുന്നതും സെബി വിലക്കിയിട്ടുണ്ട്.