സംസ്ഥാനത്ത് സ്വര്‍ണത്തിന് അഞ്ചു ദിവസത്തിനിടെ 1800 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഏഴുമാസത്തെ ഏറ്റവും താഴ്ന്നനിലയില്‍. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1,800 രൂപയുടെ ഇടിവാണ് അഞ്ച് ദിവസത്തിനിടെ ഉണ്ടായത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും അന്താരാഷ്ട്ര വിപണിയില്‍ വിലയിടിയുന്നതും ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിലും വില താഴേയ്ക്ക് പോകുമെന്നാണ് വിപണി വിലയിരുത്തല്‍.