അടയ്ക്ക വിലയില്‍ റെക്കോര്‍ഡ് നേട്ടം

കൊച്ചി: അടയ്ക്ക വിലയില്‍ റെക്കോര്‍ഡ് നേട്ടം. പഴയ അടയ്ക്ക കിലോഗ്രാമിന് 440 രൂപയിലേക്കും പുതിയത് 385 രൂപയിലേക്കും എത്തിയിരിക്കുന്നു. ലോക്ക്ഡൗണിന് മുന്‍പ് പഴയ അടയ്ക്കയ്ക്ക് 298 രൂപയും പുതിയതിന് 266 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് അടയ്ക്കയുടെ വില ഉയരാന്‍ ആരംഭിച്ചത്. കൊറോണ വൈറസ് സമയക്ക് അടയക്കയുടെ ഇറക്കുമതി നിലച്ചതും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവശ്യം വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്.

സഹകരണ സ്ഥാപനമായ കാംപ്‌കോ ആണ് വില നിശ്ചയിക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതും വില ഉയരുന്നതിലേക്ക് നയിക്കുകയുണ്ടായി. സംസ്ഥാനത്ത് കാസര്‍കോട് ജില്ലയാണ് അടയ്ക്ക ഉത്പാദനത്തില്‍ ഒന്നാമത് നില്‍ക്കുന്നത്.