അമ്മയ്‌ക്കായി മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; താര ചിത്രത്തിന് പേരിടാം

കൊച്ചി: ട്വന്‍റി 20യ്ക്ക് ശേഷം ‘അമ്മ’ ഒരുക്കുന്ന താരനിബിഡ ചിത്രത്തിന് പേരിടാന്‍ പ്രേക്ഷകര്‍ക്കും അവസരം. താരസംഘടനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് പുതിയ ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കലൂര്‍ ദേശാഭിമാനി റോഡിലാണ് പത്ത് കോടിയിലേറെ രൂപ ചെലവിട്ട് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലും നടന്‍ മമ്മൂട്ടിയും ചേര്‍ന്ന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യും ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ചു.

ചിത്രത്തിന്റെ ടൈറ്റില്‍ ഇനിയും നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന് പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും ‘അമ്മ’ ഒരുക്കുന്നുണ്ട്. ഈ പുതിയ സിനിമയ്ക്കായി ജനപങ്കാളിത്തം നേടുന്നതിന്‍റെ ഭാഗമായാണ് അണിയറക്കാര്‍ ടൈറ്റില്‍ മത്സരം നടത്തുന്നത് . ചിത്രത്തിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരിക്കും സമ്മാനം നല്‍കുക. മത്സരത്തിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

ട്വന്റി ട്വന്റിക്ക് പോലെ താരനിബിഡമായ ചിത്രം, പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മിക്കുക. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ടി.കെ.രാജീവ് കുമാറും.

അമ്മയുടെ നാനൂറിലധികം അംഗങ്ങളില്‍ നൂറ്റമ്ബതോളം താരങ്ങളാവും സിനിമയില്‍ അണിനിരക്കുകയെന്നും അറിയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കും. ചിത്രത്തിന് അനുസൃതമായ ആവും താരങ്ങളെ തെരഞ്ഞെടുക്കുകയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സംഘടനാ രൂപീകരണത്തിന്റെ 25-ാം വര്‍ഷത്തിലാണ് തിരുവനന്തപുരത്തെ വാടകക്കെട്ടിടത്തില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് അമ്മയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റിയത്. സംഘടനയുടെ ഒത്തുചേരലുകള്‍ക്ക് പുറമേ സാംസ്‌കാരിക പരിപാടികള്‍ക്കും പുതിയ ഓഫീസ് സമുച്ചയത്തില്‍ വേദി ലഭ്യമാക്കും.നടീനടന്മാര്‍ക്ക് സ്‌ക്രിപ്റ്റ് കേള്‍ക്കാനുള്ള പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം പുതിയ ഓഫീസിന്റെ ഭാഗമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് നിലവിളക്ക് തെളിയിച്ചാണ് പുതിയ ഓഫീസ് ഉദ്ഘാടനം നടത്തിയത്.