വലിയ നഗരങ്ങളിൽ അധികം വൈകാതെ തന്നെ 5ജി സേവനം

രാജ്യവ്യാപകമായി 5ജി സേവനം ലഭ്യമാക്കുന്നതിന്​ മുമ്പായി ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അധികം വൈകാതെ തന്നെ 5ജി സേവനം ഉറപ്പാക്കുമെന്ന്​ ഭാരതി എയർടെൽ സി.ഇ.ഒ ഗോപാൽ വിറ്റൽ. എയർടെലി​െൻറ മൊബൈൽ ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ ‘ഫ്യൂച്ചർ പ്രൂഫാണെന്നും പെട്ടെന്നുള്ള 5 ജി സേവനങ്ങൾ ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന സ്പെക്ട്രം ലേലങ്ങളിൽ എയർടെൽ സബ് ജിഗാഹെർട്സ് സ്പെക്ട്രത്തിനായി മുന്നോട്ടുപോകുമെന്ന്​ വിറ്റാൽ സ്ഥിരീകരിച്ചു, 5ജി വിന്യസിക്കാനും 1800 മെഗാഹെർട്സ് സ്പെക്ട്രം പുതുക്കാനും 2300 മെഗാഹെർട്സ് ബാൻഡിൽ കൂടുതൽ സ്പെക്ട്രം ചേർക്കാനും അത് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. 5ജി നൽകുന്നതിനായി മൊബൈൽ ബ്രോഡ്‌ബാൻഡ് ശൃംഖലയുടെ നിലവിലുള്ള കോർ, റേഡിയോ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും വിറ്റാൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. എത്രയും പെട്ടന്ന്​ തന്നെ രാജ്യത്തെ മെട്രോ നഗരങ്ങളിലോ വലിയ നഗരങ്ങളിലോ ആയി 5ജി സേവനം തുടങ്ങാൻ എയർടെൽ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്​തമാക്കി. രാജ്യത്തെ വലിയൊരു ജനസംഖ്യ ഇപ്പോഴും 4ജി സ്​മാർട്ട്​ഫോണുകളാണ്​ ഉപയോഗിക്കുന്നത്.