വാട്‌സാപ്പിനെ പിന്തള്ളി ടെലഗ്രാം മുന്നേറുന്നു

ന്യൂഡല്‍ഹി: വാട്‌സാപ്പിനെ പിന്തള്ളി ടെലഗ്രാം മുന്നേറുന്നു. 2021 ജനുവരിയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി മാറി ടെലഗ്രാം. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരം .ഇതില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ടെലഗ്രാം വാട്‌സാപ്പിനെ പിന്നിലാക്കി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് വാട്‌സാപ്പ്

6.3 കോടി ഉപയോക്താക്കളാണ് ജനുവരിയില്‍ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതില്‍ 24 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ടെലഗ്രാമിന് ഇന്ത്യയില്‍ ജനപ്രീതിയേറുന്നതിന്റെ ലക്ഷണമാണിത്. ഇന്തൊനീഷ്യയ്ക്കാരാണ് ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ രണ്ടാം സ്ഥാനത്തുള്ളത് .ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ ജനുവരിയേക്കാള്‍ 3.8 ഇരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്.

ടിക് ടോക്ക് ആണ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് ആപ്പുകളില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള സിഗ്നല്‍ ആണ്. നാലാം സ്ഥാനത്ത് ഫെയ്‌സ്ബുക്കാണുള്ളത്.മൂന്നാം സ്ഥാനത്ത് നിന്നാണ് വാട്‌സാപ്പ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റുകളുമായി ബന്ധപ്പെട്ട വിവാദവും മറ്റുമാണ് ഉപയോക്താക്കളുടെ കൂടുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത് .