ഐ.എഫ്.എസ്.സി കോഡുകളില്‍ മാറ്റം മാര്‍ച്ച് ഒന്നു മുതല്‍

മുംബൈ: മാര്‍ച്ച് ഒന്നു മുതല്‍ രണ്ട് ദേശീയ ബാങ്കുകളുടെ ഐ.എഫ്.എസ്.സി കോഡുകള്‍ മാറും. ഐ.എഫ്.എസ്.സി കോഡ് മാറ്റാതെ പണം അയച്ചാല്‍ ട്രാന്‍സാക്ഷന്‍ പൂര്‍ത്തീകരിക്കില്ല.
ദേന ബാങ്ക്, വിജയബാങ്ക് എന്നീ ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡയുമായി ലയിച്ചതിനെത്തുടര്‍ന്നാണ് മാര്‍ച്ച് ഒന്നു മുതല്‍ ഐ.എഫ്.എസ്.സി കോഡുകളും മാറുന്നത്.
രണ്ട് ബാങ്കുകളുടെയും ഐ.എഫ്.എസ്.സി കോഡ് ഫെബ്രുവരി 28 വരെ മാത്രമേ നിലനില്‍ക്കൂ.

ഏപ്രില്‍ ഒന്നുമുതല്‍ മാറുന്ന ബാങ്കുകള്‍

ഏപ്രിൽ ഒന്നിന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുകയാണ്.  ഇതേ തുടർന്ന് നിലവിലെ എടിഎം, ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് എന്ത് സംഭവിക്കും എന്ന ആശങ്കയിലാണ് ഒരുപാട് ഉപഭോക്താക്കൾ.

പി എ൯ ബിയുടെ ട്വീറ്റ് പ്രകാരം നിലവിലെ ഒ ബി സി, യു ബി ഐ ഉപഭോക്താക്കളുടെ യൂസർ ഐഡിയിൽ മാറ്റം വന്നിട്ടുള്ളതിനാൽ പുതിയ ഐഡി  നിർമ്മിക്കേണ്ടി വരും. കൂടാതെ, ഏപ്രിൽ ഒന്നു മുതൽ ഉപഭോക്താക്കളുടെ ഐ എഫ് എസ് സി കോഡും, എം ഐ ആർ കോഡും മാറുന്നതിനാൽ നിലവിടെ യൂസർ ഐഡി ഉപയോഗിച്ച് ഇടപാടുകൾ നടത്താ൯ കഴിയുന്നതല്ല. പുതിയ യൂസർ ഐ ഡി ഇല്ലാതെ നെറ്റബാങ്കിംഗ് ഇടപാടുകളും നടത്താ൯ കഴിയില്ല. എന്നാൽ, നിലവിലെ എ ടി എം- ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെ ബാങ്ക് ലയനം സാരമായി ബാധിക്കില്ല. കാർഡിൽ പ്രിന്റ് ചെയ്ത എക്സ്പെയറി ഡേറ്റ് കഴിയുന്നത് വരെ കാർഡുകളുടെ ഉപയോഗം തുടരാവുന്നതാണ്. കാലാവധി കഴിഞ്ഞ ശേഷമായിരിക്കും പുതിയ കാർഡ് ഇഷ്യൂ ചെയ്യുക.

നിലവിലെ ഒ ബി സി, യു ബി ഐ എ ടി എം സെന്ററുകൾ അടിയന്തരമായി അടച്ചു പൂട്ടുകയില്ല. അതേസമയം, ഉപഭോക്താക്കൾക്ക് 13,000 ൽ അധികം വരുന്ന എ ടി എം മെഷീനുകളിൽ നിന്ന് യാതൊരു അധിക ചാർജും ഈടാക്കാതെ സേവനം ലഭ്യമാക്കാം. 2019 ആഗസ്റ്റിലാണ് ധനമന്ത്രി നിർമല സീതാരാമ൯ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുമെന്ന് പ്രഖ്യാപിച്ചത്. ലയനം സാധ്യമാവുന്നതോടെ 17.95 ലക്ഷം കോടി രൂപ വിലമതിപ്പുള്ള പി എ൯ ബി രാജ്യത്തെ രണ്ടാമത്തെ എറ്റവും വലിയ പൊതു മേഖലാ ബാങ്കായി മാറും.