വിവോ എസ്7ടി 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി

വിവോ എസ്7ടി 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി.വിവോ എസ്7ടി സ്മാര്‍ട്ട്ഫോണ്‍ ഒരൊറ്റ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും മാത്രമേ ലഭ്യമാവുകയുള്ളു. രണ്ട് കളര്‍ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും. ഇരട്ട സെല്‍ഫി ക്യാമറ സെറ്റപ്പാണ് ഈ സ്മാര്‍ട്ട്ഫോണിലുള്ളത്. വിവോ എസ്7 സ്മാര്‍ട്ട്ഫോണിലെ സ്നാപ്ഡ്രാഗണ്‍ 765 ജി എസ്‌ഒസിക്ക് പകരമായി എസ്7ടി സ്മാര്‍ട്ട്ഫോണില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 820 എസ്‌ഒസിയാണ് നല്‍കിയിട്ടുള്ളത്.

വിവോ എസ്7ടി 5ജി സ്മാര്‍ട്ട്ഫോണില്‍ ബ്ലാക്ക്, മോനെറ്റ് ഡിഫ്യൂസ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റില്‍ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. ഈ ഡിവൈസിന് സിഎന്‍വൈ 2,698 ആണ് ചൈനയില്‍ വില. ഇത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 30,500 രൂപയോളം വരും. വിവോ ചൈന സ്റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഈ ഡിവൈസ് എപ്പോള്‍ ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്നും ആണ് പോസ്റ്ററിലുള്ളത്. ഇരുവരും വെള്ള ടീ ഷര്‍ട്ടും കാക്കി പാന്റ്സും ആണ് ധരിച്ചിരിക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് പോസ്റ്റര്‍. 
ബഹുഭാഷകളില്‍ ചിത്രം ഒരുങ്ങുന്നുണ്ടെന്നും വിവരം. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ ഇറങ്ങിയിട്ട് ഒന്‍പത് വര്‍ഷം തികയുന്ന ദിവസത്തിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. സണ്ണി വെയിനും സെക്കന്റ് ഷോയിലൂടെയാണ് സിനിമയില്‍ രംഗപ്രവേശം നടത്തിയത്.