ഊ​ബ​ര്‍ ഓ​ട്ടോ സ​ര്‍വീ​സ് ഇ​നി കോ​ഴി​ക്കോ​ട്ടും

കോ​ഴി​ക്കോ​ട്: ഊ​ബ​റി​നെ ഏ​റെ പ്ര​ചാ​ര​മു​ള്ള ഓ​ട്ടോ സ​ര്‍വീ​സ് കോ​ഴി​ക്കോ​ട്ടും ആ​രം​ഭി​ക്കു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ സൗ​ക​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ക.

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ എ​ന്നി​വ​ട​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഓ​ട്ടോ സ​ര്‍​വ്വീ​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള പി​ക്ക​പ്പ്, ത​ട​സ​മി​ല്ലാ​ത്ത റൈ​ഡു​ക​ള്‍, ചെ​ല​വു കു​റ​ഞ്ഞ , സ്പ​ര്‍​ശ​ന ര​ഹി​ത പേ​യ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഊ​ബ​ര്‍ ഗോ, ​പ്രീ​മി​യ​ര്‍, ഇ​ന്‍റ​ര്‍​സി​റ്റി തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ഊ​ബ​ര്‍ ന​ഗ​ര​ത്തി​ല്‍ ല​ഭ്യ​മാ​ക്കും . 

പ​ര​മ്ബ​രാ​ഗ​ത രീ​തി​യി​ല്‍ നി​ന്നും മാ​റി ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഇ-​മെ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മി​ടു​ന്നു. ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നും സ​മ​യം ഫ​ല പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ള്‍ വി​പു​ല​മാ​ക്കാ​നും ഊ​ബ​ര്‍ ഓ​ട്ടോ സ​ഹാ​യി​ക്കു​മെ​ന്ന് ഊ​ബ​ര്‍ ദ​ക്ഷി​ണേ​ന്ത്യ , ഈ​സ്റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സു​ബോ​ധ് സാം​ഗ്വാ​ന്‍ പ​റ​ഞ്ഞു.