ജോണ്‍സണ്‍ പെഡ്ഡറിന്റെ മാക്‌സ് ശ്രേണി വിപണിയില്‍

ന്യൂഡല്‍ഹി: റോക്ക ഗ്രൂപ്പിന്റെ ഭാഗമായ ജോണ്‍സണ്‍ പെഡ്ഡര്‍ മാക്‌സ് ശ്രേണിയില്‍പെട്ട ബാത്‌റൂം ഉപകരണങ്ങള്‍ വിപണിയിലിറക്കി. സാനിറ്ററി ഉപകരണങ്ങള്‍, ടാപ്പുകള്‍ വാട്ടര്‍ ഹീറ്ററുകള്‍ എന്നിവ അടങ്ങുന്ന മാക്‌സ് ശ്രേണി ഗുണമേന്മ, വിലക്കുറവ്, പരമാവധി ഈട് എന്നിവ ഉറപ്പ് വരുത്തുന്നു. 10 വര്‍ഷത്തെ വാറണ്ടിയുമുണ്ട്.
ചുമരില്‍ തൂക്കവുന്ന മാക്‌സ് എക്‌സെല്‍, മാക്‌സ് സ്പാര്‍ക്ക്ള്‍, മാക്‌സ് ഗ്ലോ, മാക്‌സ് ഗ്‌ളീീ എന്നീ ബേസിനുകളും മാക്‌സ് ആര്‍ക്, മാക്‌സ് സ്പാര്‍ക്, മാക്‌സ് ഡാസ് കണ്‍സീല്‍ഡ് (യൂറോപ്യന്‍), മാക്‌സ് യൂറോപ്യന്‍ എക്‌സ്‌പോസ്ഡ്, മാക്‌സ് സ്‌ക്യുവാട്ടിങ് പാന്‍ എന്നീ ക്‌ളോസറ്റുകളും സാനിറ്ററി ഉപകരണങ്ങളില്‍ പെടുന്നു.
മാക്‌സ് ശ്രേണിയില്‍ 19 ഇനം ടാപ്പുകള്‍ ജോണ്‍സണ്‍ പെഡ്ഡര്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. കുളിമുറികള്‍ക്ക് ചന്തം നല്‍കുന്ന ഈ ടാപ്പുകള്‍ സാങ്കേതികമായി മികച്ചവയും ഈട് നില്‍ക്കുന്നവയുമാണ്. ശുചിത്വത്തിന് മുന്‍ഗണന നല്‍കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ സെന്‍സറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘മാക്‌സ് ഹൈജീന്‍’ ടാപ്പും വിപണിയിലിറക്കിയിട്ടുണ്ട്.
6 ലിറ്റര്‍ മുതല്‍ 25 ലിറ്റര്‍ വരെ വലിപ്പത്തിലുള്ള മാക്‌സ് വാട്ടര്‍ ഹീറ്ററുകള്‍ ഇന്‍-ബില്‍റ്റ് തെര്‍മോസ്റ്റാറ്റ്, ഓട്ടോ തെര്‍മല്‍ കട്ടൗട്ട്, സേഫ്റ്റി വാല്‍വ്, ഫ്യൂസിങ് പ്ലെഗ്, സിംഗിള്‍-വെല്‍ഡ് ടാങ്ക്, ഊര്‍ജം ലാഭിക്കാനായി ഹൈ-ഡെന്‍സിറ്റി ഇന്‍സുലേഷന്‍ എന്നീ പ്രത്യേകതകളോടുകൂടിയവയാണ്.
ഇന്ത്യന്‍ സാനിറ്ററി ഉപകരണ വിപണി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കെ താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലാണ് ജോണ്‍സണ്‍ പെഡ്ഡര്‍ ശ്രദ്ധിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്റ്റര്‍ കെ. ഇ. രംഗനാഥന്‍ പറഞ്ഞു. പരമാവധി മൂല്യം എന്ന അര്‍ത്ഥത്തിലാണ് പുതിയ ശ്രേണിക്ക് ‘മാക്‌സ്’ എന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.