റെഡ് മി കെ 40 വിലയും പ്രത്യേകതകളും അറിയാം

മുംബൈ: റെഡ് മി കെ 40 ഫെബ്രുവരി 25 ന് വിപണിയില്‍ എത്തും. റെഡ്മി കെ 30ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായാണ് കെ.40 വിപണിയിലെത്തുന്നത്. റെഡ്മി കെ 40 പ്രോയ്ക്കൊപ്പം റെഡ്മി കെ 40 യും വിപണിയിലെത്തുമെന്നറിയുന്നു.

പ്രത്യേകതകള്‍
8/12 ജി.ബി റാമോടു കൂടിയാണ് റെഡ് മി 40 ഇറങ്ങുന്നത്. 64 എം.പി ക്യാമറ, 5000 MaH ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകത. റെഡ്മി കെ 40 സീരീസിന് 33വോള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുണ്ട്. ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) ഫ്‌ലാറ്റ് ഡിസ്പ്ലേയുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ടീഇ പ്രോസസര്‍ ഉള്‍പ്പെടും. പുതിയ ഡിസൈന്‍, പുതിയ പൊസിഷനിംഗ്, മികച്ച എക്‌സ്പീരിയന്‍സ് എന്നിവയുമായാണ് പുതിയ ഹാന്‍ഡ്സെറ്റ് വിപണിയില്‍ എത്തുക.

വില
റെഡ്മി കെ 40 ഏകദേശം 34,000 രൂപ മുതലാണ് ആരംഭിക്കുകയെന്ന് ലോഞ്ച് സ്ഥിരീകരിക്കുന്നതിനിടെ അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ വില ഈ മാസം അവസാനം പ്രഖ്യാപിക്കും.