മുംബൈ: സാംസങ് ഗാലക്സി F62 ഫ്ലിപ്കാര്‍ട്ടിലൂടെ ഈ മാസം 15 വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സാംസങ്. പുത്തന്‍ സ്മാര്‍ട്ട്ഫോണിന് ക്വാഡ് ക്യാമെറായാണെന്ന് ഫ്ലിപ്കാര്ട്ടിലെ സാംസങ് ഗാലക്സി F62-ന്റെ ചിത്രം വ്യക്തമാക്കുന്നു.
ഫോണിനെ ചലിപ്പിക്കുക എക്സിനോസ് 9825 ചിപ്സെറ്റ് ആണെന്നും ഫ്ലിപ്കാര്‍ട്ട് ബാനര്‍ സൂചിപ്പിക്കുന്നു. ഇന്‍ഫിനിറ്റി-ഓ ഹോള്‍ പഞ്ച് ഡിസ്പ്ലേ, ടോര്‍ക്വിസ് ഗ്രേഡിയന്റ് ഫിനിഷുള്ള ബാക് പാനല്‍ എന്നിവയാണ് മറ്റുള്ള ഫീച്ചറുകള്‍. SM-E625F എന്ന കോഡ് പേരില്‍ തയ്യാറാക്കിയ ഫോണ്‍ ആണ് ഗാലക്സി F62 എന്ന ടിപ്പ്സ്റ്റര്‍ ഇഷാന് അഗര്‍വാളിന്റെയും, 91 മൊബൈല്സിന്്റെയും മുന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാലക്സി F62-ന് 6 ജിബി റാം ആയിരിക്കും എന്നാണ് ഗീക്ബെഞ്ച് നല്കുന്ന വിവരം. 25,000 രൂപയ്ക്കടുത്താവും സാംസങ് ഗാലക്സി F62-ന്റെ വില.
പുത്തന്‍ സാംസങ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 11 ആയിരിക്കും. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേ ഫോണിന് ലഭിച്ചേക്കും. കുറഞ്ഞത് 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ക്വാഡ് കാമറ, ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററി തുടങ്ങിയവ സാംസങ് ഗാലക്സി F62-ല്‍ നല്‍കിയേക്കും.