ജാ​ഗ്വാ​ര്‍ ഐ-​പേ​സ് മാ​ര്‍​ച്ച്‌ 9​ന് വിപ​ണി​യി​ലെ​ത്തും

കൊ​​​ച്ചി: ആ​​​ദ്യ​​​ത്തെ ഓ​​​ള്‍-​​​ഇ​​​ല​​​ക്‌ട്രി​​​ക് പെ​​​ര്‍​ഫോ​​​മ​​​ന്‍​സ് എ​​​സ്‌​​യു​​​വി​​​യാ​​​യ ജാ​​​ഗ്വാ​​​ര്‍ ഐ-​​​പേ​​​സ് മാ​​​ര്‍​ച്ച്‌ ഒ​​​ന്‍​പ​​​തി​​​ന് ഇ​​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഡി​​​ജി​​​റ്റ​​​ല്‍ ലോ​​​ഞ്ച് ഇ​​​വ​​​ന്‍റി​​​ലൂ​​​ടെ ജാ​​​ഗ്വാ​​​ര്‍ ലാ​​​ന്‍​ഡ് റോ​​​വ​​​ര്‍ ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ രോ​​​ഹി​​​ത് സൂ​​​രി പ​​​റ​​​ഞ്ഞു.

2019ലെ ​​​വേ​​​ള്‍​ഡ് കാ​​​ര്‍ ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍, വേ​​​ള്‍​ഡ് ഗ്രീ​​​ന്‍ കാ​​​ര്‍ ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍, വേ​​​ള്‍​ഡ് കാ​​​ര്‍ ഡി​​​സൈ​​​ന്‍ ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ തു​​​ട​​​ങ്ങി എ​​​ണ്‍​പ​​​തി​​​ല​​​ധി​​​കം ആ​​​ഗോ​​​ള അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ഐ-​​​പേ​​​സ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ജനുവരി ആദ്യ വാരം തന്നെ മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിൽ ഇറക്കുമതി ചെയ്ത ആദ്യ യൂണിറ്റ് ഐ-പെയ്‌സിന്റെ ചിത്രങ്ങൾ ജാഗ്വർ പുറത്തുവിട്ടിരുന്നു. രാജ്യത്തെ ടെസ്റ്റിംഗിനും ലോഞ്ചിന് മുന്നോടിയായുള്ള വാലിഡേഷനുമായാണ് ആദ്യ യൂണിറ്റ് എത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ തന്നെ ഐ-പെയ്സ് എസ്‌യുവിയുടെ ബുക്കിങ് ജാഗ്വർ ആരംഭിച്ചിരുന്നു.

പ്രത്യേകതകള്‍

S, SE, HSE എന്നീ മൂന്ന് പതിപ്പുകളിൽ ഇന്ത്യയിൽ വില്പനക്കെത്തുന്ന ഐ-പെയ്സ്, EV400 പവർട്രെയിൻ ഓപ്ഷനിലാണ് ഇന്ത്യയിലെത്തുക. മുൻപിലേക്ക് ഒഴുകിയിറങ്ങുന്ന ബോണറ്റ്, സ്റ്റൈലിഷ് ആയ എൽഇഡി ഹെഡ്‍ലാംപ്, ഹണികോംപ് പാറ്റേർണിലുള്ള ഗ്രിൽ, വീതിയേറിയ എയർഡാം, 19-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവയാണ് ഐ-പെയ്‌സിന്റെ എക്‌സ്റ്റീരിയറിലെ സവിശേഷതകൾ. 4682 മില്ലീമീറ്റർ നീളവും, 2011 മില്ലീമീറ്റർ വീതിയും, 1566 മില്ലീമീറ്റർ ഉയരവുമുള്ള ഐ-പെയ്‌സിന്‌ 174 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 2990 മില്ലിമീറ്റർ വീൽ ബേസുമുണ്ട്. ഫ്യൂജി വൈറ്റ്, കാൽഡെറ റെഡ്, സാന്റോറിനി ബ്ലാക്ക്, യുലോംഗ് വൈറ്റ്, ഇൻഡസ് സിൽവർ, ഫിറെൻസ് റെഡ്, സീസിയം ബ്ലൂ, ബോറാസ്കോ ഗ്രേ, ഈഗർ ഗ്രേ, പോർട്ടോഫിനോ ബ്ലൂ, ഫറല്ലോൺ പേൾ ബ്ലാക്ക്, അരൂബ എന്നീ നിറങ്ങളിലാണ് ജാഗ്വാര്‍ വിപണിയിലെത്തുന്നത്.