റോയൽ എൻഫീൽഡ് ഹിമാലയൻ പുതിയ പതിപ്പ് വില അറിയാം

ന്യൂഡൽഹി: റോയൽ എൻഫീ.ൽഡിന്റെ സാഹസിക സഞ്ചാരികൾക്കുള്ള  ബൈക്കായ ഹിമാലയന്റെ് പുതിയ പതിപ്പ് വിപണിയിൽ. ഇന്ത്യക്ക് പുറമെ  യൂറോപ്പ്, യുകെ എന്നിവിടങ്ങളിലും ഇപ്പോൾ ലഭ്യമാണ്. ഹിമാലയവുമായി ബന്ധപ്പെട്ട നിറങ്ങളായ ന്യൂ ഗ്രാനൈറ്റ് ബ്ലാക്ക്,മിറാഷ് സിൽവർ, പൈൻ ഗ്രീൻ എന്നീ നിറങ്ങളിൽ ഒരു പിടി മാറ്റങ്ങളുമായാണ് പുതിയ ഹിമാലയൻ എത്തുന്നത്. നേരത്തെയുള്ള നിറങ്ങളിലും പുതിയ മോഡൽ ലഭിക്കും. ഇപ്പോൾ പുതിയ ഹിമാലയൻ വാങ്ങുന്നവർക്ക് “മേയ്ക്ക് ഇറ്റ് യുവേഴ്സ്” പദ്ധതിയിലൂടെ അവർ വാങ്ങാൻ പോകുന്ന ബൈക്കിൽ ഇഷ്ടാനുസരണമുള്ള മാറ്റങ്ങൾ വരുത്താനാകും.

പുതിയ ഹിമാലയനിൽ ടേൺ-ടു-ടേൺ നാവിഗേഷേൻ പോഡായ റോയൽഎൻഫീൽഡ്ട്രിപ്പർ എന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റ്, റിയർ കാരിയർ, ഫ്രണ്ട്റാക്ക്, വിൻഡ്‌സ്ക്രീൻ എന്നിവയിൽ കൂടുതൽ സൗകര്യപ്രദമായ നിരവധി  മാറ്റങ്ങൾ വരുത്തി.മെച്ചപ്പെടുത്തിയ സീറ്റ്കുഷൻ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്. ഇതിലെ വിൻഡ്സ്ക്രീൻ സഞ്ചാരിയുടെ മുഖത്തേക്ക് കാറ്റടിക്കുന്നത് തടയുന്നു.

സാഹസിക സഞ്ചാരത്തിനായുള്ള ബൈക്കുകൾ എന്ന വ്യത്യസ്തമായ  ഒരു വിഭാഗം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ 2016 അവതരിപ്പിച്ചഹിമാലയൻവൻവിജയമായിരുന്നു. ലോകത്തെമ്പാടും സാഹസിക മോട്ടോർസൈക്കിൾ സഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കയാണ്. ഹിമാലയത്തിലെ റോഡുകളിലൂടെ കഴിഞ്ഞ 50 വർഷങ്ങളായി ബൈക്ക് ഓടിക്കുന്ന റോയൽ എൻഫീൽഡിന്റെറ അനുഭവസമ്പത്തിൽനിന്ന് പ്രചോദനംഉൾക്കൊണ്ട്നിർമ്മിച്ച ഹിമാലയൻ   യൂറോപ്പ്, അമേരിക്ക, ലാറ്റിന മേരിക്ക, ദക്ഷിണ പൂർവേഷ്യ ഏഷ്യ എന്നിവിടങ്ങളിൽ റോയൽ എൻഫീൽഡിന്റെ് ഏറ്റവുമധികം വിറ്റഴിയുന്ന മോഡലാണെന്ന് റോയൽഎൻഫീൽഡ്, സിഇഒ, വിനോദ് കെ. ദസാരിപറഞ്ഞു. .

മിറാഷ് സിൽവർ/ഗ്രാവൽ ഗ്രേ  (എക്സ് ഷോറൂം- 1,97,000 രൂപ, ഓൺറോഡ്-2,39,004 രൂപ), റോക്ക് റെഡ്/ ലേയ്ക്ക് ബ്ലൂ (എക്സ് ഷോറൂം- 1,98,999 രൂപ , ഓൺറോഡ്-2,41,261 രൂപ), ഗ്രാനൈറ്റ് ബ്ലാക്ക് / പൈൻ ഗ്രെ – എക്സ് ഷോറൂം- 2,06,001 രൂപ,  ഓൺറോഡ്-2,67,708 രൂപ ) എന്നിങ്ങനെയാണ് കൊച്ചിയിലെ വില.