വിമാന ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. ടിക്കറ്റിന് പത്ത് ശതമാനം മുതല്‍ 30 ശതമാനം വരെയാണ് നിരക്ക് ഉയര്‍ത്തിയത്. പുതുക്കിയ ടിക്കറ്റ് നിരക്ക് മാര്‍ച്ച്‌ 31 വരെ പ്രാബല്യത്തിലുണ്ടാകും.

നേരത്തെ ഡല്‍ഹിക്കും മുംബൈക്കും ഇടയില്‍ യാത്ര ചെയ്യാന്‍ 3,500- 10,000 ആയിരുന്നു ടിക്കറ്റ് നിരക്ക്. പുതിയ വര്‍ധനവിലൂടെ ഇത് 3,900- 13,000 ആയി ഉയരും. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കാണ് ഈ തുക ഈടാക്കുന്നത്.

യാത്രക്കാര്‍ നല്‍കേണ്ട വിമാനത്താവള ഫീസ്, പാസഞ്ചര്‍ സെക്യൂരിറ്റി ഫീസ് (ആഭ്യന്തര സര്‍വീസ് 150 രൂപ), ജിഎസ്ടി എന്നിവ ഇല്ലാതെയാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഈ തുക പ്രത്യേകം നല്‍കേണ്ടി വരും.