സ്വ​ര്‍​ണ വി​ല; ഗ്രാ​മി​ന് 20 രൂ​പകു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,455 രൂ​പ​യും പ​വ​ന് 35,640 രൂ​പ​യു​മാ​യി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1,800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു.