അദാനി എന്റര്‍പ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍

മുംബൈ:അദാനി എന്റര്‍പ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി. ബി എസ് ഇയിലെ ഇന്‍ട്രാ ഡേ ട്രേഡിലായിരുന്നു കമ്പനിയുടെ മുന്നേറ്റം., ബിഎസ്‌ഇ ഡാറ്റ പ്രകാരം മൊത്തത്തിലുള്ള റാങ്കിംഗില്‍ 49-ാം സ്ഥാനത്താണ് കമ്ബനി.

ഇന്നത്തെ വ്യാപാരത്തില്‍, അദാനി എന്റര്‍പ്രൈസസ് സ്റ്റീല്‍ മേജര്‍ ടാറ്റാ സ്റ്റീല്‍, പേഴ്സണല്‍ പ്രൊഡക്റ്റ്സ് കമ്പനിയായ ഗോഡ്രെജ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട്സ്, പ്രൈവറ്റ് ലെന്‍ഡര്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, വാഹന നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്സ്, റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ ഡിഎല്‍എഫ് എന്നിവരെ മറികടന്നു. അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്.