ഡേറ്റിംഗിന് ആപ്പ് ആരംഭിച്ച വിറ്റ്‌നി പ്രായംകുറഞ്ഞ കോടീശ്വരിയായി

റ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന നേട്ടത്തിന് അര്‍ഹയായിരിക്കുകയാണ് വിറ്റ്നി വോള്‍ഫ് ഹെര്‍ഡ്. ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്നി. ബംബിള്‍ പബ്ലിക് കമ്ബനിയായി മാറിയതോടെയാണ് വിറ്റ്നിയുടെ ആസ്തിയില്‍ വര്‍ദ്ധനവുണ്ടായത്.

കമ്ബനിയുടെ 12 ശതമാനം ഓഹരിയുള്ള 31 കാരിയായ യുവതിയുടെ ഇപ്പോഴത്തെ ആസ്തി 1.5 ബില്യണ്‍ ഡോളറാണ്. അതായത് 150 കോടി ഡോളര്‍. ലൈംഗിക പീഡനം ആരോപിച്ച്‌ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്‍ഡറില്‍ നിന്ന് പിരിഞ്ഞതിന് ശേഷമാണ് വിറ്റ്നി 2014 ല്‍ ബംബിള്‍ സ്ഥാപിച്ചത്. ബംബിള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് കമ്ബനിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ടിന്‍ഡര്‍ ഉടമകളായ മാച്ച്‌ ഗ്രൂപ്പിന് വിപണിയില്‍ 45 ബില്യണ്‍ ഡോളര്‍ മൂലധനമാണുള്ളത്. 2017ല്‍ 450 മില്യണ്‍ ഡോളറിന് ബംബിള്‍ വാങ്ങാന്‍ മാച്ച്‌ ഗ്രൂപ്പ് ശ്രമിച്ചിരുന്നു എന്നാല്‍ വിറ്റ്നി ഈ ഓഫര്‍ നിരസിച്ചു. 2020ല്‍ ആദ്യ ഒമ്ബത് മാസങ്ങളില്‍ 417 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ബംബിള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇതേ കാലയളവിലെ മാച്ച്‌ ​ഗ്രൂപ്പിന്റെ വരുമാനം 1.7 ബില്യണ്‍ ഡോളറാണ്.