സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായി.

ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയിടിവുണ്ടാകുന്നത്.വ്യാഴാഴ്ചയും സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 160 രൂപയുടെ കുറവാണുണ്ടായത്.