അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില; ബാരലിന് 63 ഡോളര്‍

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ബാരലിന് 63 ഡോളര്‍ വരെ വില ഉയറുകയുണ്ടായി. ഉല്‍പാദന രംഗത്തെ ഉണര്‍വിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവര്‍ധനക്ക് വഴിയൊരുക്കുകയാണ് ചെയ്തത്. വിലയില്‍ സുസ്ഥിരത ഉറപ്പാക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത് വലിയ നേട്ടമാകുന്നതാണ്.

ഏഷ്യാ പസിഫിക് ഓഹരികളുടെ എംഎസ്സിഐ സൂചിക 0.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ജപ്പാന്റെ നിക്കെയ് സൂചിക 0.4 ശതമാനം മുന്നറി കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നില കുറിച്ചു. ചൈനീസ് പുതുവത്സരം പ്രമാണിച്ച് ചൈനയിലെ വിപണികളെല്ലാം അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച വാള്‍ സ്ട്രീറ്റിലും അവധിയായിരുന്നു. ഈ മാസം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ എസ് ആന്‍ഡ് പി 500 ഫ്യൂച്ചറുകള്‍ 0.5 ശതമാനം വര്‍ധിച്ചു. എംഎസ്സിഐയുടെ ആഗോള സൂചികയും നാള്‍ക്കുനാള്‍ മുന്നേറുകയാണ്.രാജ്യാന്തര വിപണിയില്‍ അസംസകൃത എണ്ണയുടെ വില 13 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള തലത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യപ്പെടുന്നത് എണ്ണ ഡിമാന്‍ഡ് ഉയര്‍ത്തുകയാണ്. തിങ്കളാഴ്ച്ച ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 63.76 ഡോളര്‍ തൊട്ടു. രാജ്യാന്തര വിപണിയില്‍ എണ്ണയ്ക്ക് വില കൂടുന്നത് ഇന്ത്യയിലും ഇന്ധനവില കൂട്ടുകയാണ്. ഫെബ്രുവരി 13 മുതല്‍ പാചക വാതക സിലിണ്ടറിന് 50 രൂപ വീതം വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്.
ഇതേസമയം, ഇന്ധനവില പിടിച്ചുനിര്‍ത്താനായി പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച്ച അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലീറ്ററിന് 100 രൂപയിലേക്ക് കുതിക്കുകയാണ്.