ഹോണ്ട സിബി 350 ആര്‍എസ്; വില 1.96 ലക്ഷം രൂപ

സിബി ഹൈനസിന്റെ സ്ക്രാബ്ലര്‍ പതിപ്പ് സിബി 350 ആര്‍എസ്സാണ് ഹോണ്ട വിപണിയിലെത്തിച്ചത്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 1.96 ലക്ഷം രൂപയാണ്.

ആധുനിക കാലത്തിനു യോജിച്ച ക്ലാസിക് രൂപകല്‍പ്പന ശൈലിയാണു സി ബി 350ആറും പിന്തുടരുന്നത്. ചെറിയ മാറ്റങ്ങള്‍ വരുത്തിയ മുന്‍ മഡ്ഗാര്‍ഡ്, റീഡിസൈന്‍ ചെയ്ത ഡേടൈം റണ്ണിങ് ലാംപ് സഹിതം നിയോ ക്ലാസിക് എല്‍ ഇ ഡി ഹെഡ്‌ലാംപ്, കറുപ്പ് അലോയ് വീല്‍, 15 ലീറ്റര്‍ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്.

ഹൈനസിലെ 348.36 സി സി, എയര്‍ കൂള്‍ഡ്, ഒ എച്ച്‌ സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് തന്നെയാകും പുതിയ ബൈക്കിനും 5,500 ആര്‍ പി എമ്മില്‍ 21 പി എസ് വരെ കരുത്തും 3,000 ആര്‍ പി എമ്മില്‍ 30 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കും സിബി 350 ആര്‍എസ്. സ്ലിപ്പര്‍ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയര്‍ബോക്സാണു ട്രാന്‍സ്മിഷന്‍.