ഓഹരിവിപണിയില്‍ തിരുത്തല്‍; സെൻസെക്‌സ് 379.14 പോയന്റ് താഴ്ന്നു

മുംബൈ : തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ  ക്ലോസ് ചെയ്തു .സെൻസെക്‌സ് 379.14 പോയന്റ് താഴ്ന്ന് 51,324.69ലും നിഫ്റ്റി 89.90 പോയന്റ് നഷ്ടത്തിൽ 15,119ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികൾനേട്ടത്തിലും 1316 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

151 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മീഹന്ദ്ര, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ഗെയിൽ, ബിപിസിഎൽ, ഐഒസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു.