വേദിക് ഐഎഎസ് അക്കാദമിയുടെ ഓഫ് കാമ്പസ് സെന്‍റര്‍ തൊടുപുഴയില്‍


ഇടുക്കി: മലയോരജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ഐഎഎസ് സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ വേദിക് ഐഎഎസ് അക്കാദമിയുടെ ഓഫ് കാമ്പസ് സെന്‍റര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഐഎഎസ് അക്കാദമിയാണ് വേദിക്.
തൊടുപുഴ ഡി പോള്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിബി കെ ജോണ്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ ഇടുക്കി റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റിനടുത്തുള്ള മംഗളം നോര്‍ത്ത് എന്‍ഡിലാണ് വേദിക് ഓഫ് കാമ്പസ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഫാ. ജോണ്‍സണ്‍ വെട്ടുകുഴി അനുഗ്രഹ പ്രഭാഷണം നടത്തി.


കഴിഞ്ഞയാഴ്ച കോട്ടയം വടവാതൂരില്‍ വേദിക്കിന്‍റെ ഓഫ് കാമ്പസ് സെന്‍ററിന് തുടക്കമായിരുന്നു.


വേദിക് ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ വേദിക് എര്യൂഡൈറ്റ് ഫൗണ്ടേഷന്‍ നടത്തുന്ന വണ്‍ സ്കൂള്‍ വണ്‍ ഐഎഎസ് സ്കോളര്‍ഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ജനുവരി 16 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അധ്യാപകര്‍ തെരഞ്ഞെടുക്കുന്ന സാമ്പത്തിക ശേഷി കുറഞ്ഞ പഠിക്കാന്‍ മിടുക്കരായ 10000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി.


കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ ഓഫീസ് ഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്നു.