ചൈ​നീ​സ് കമ്പനി വിവോ ഐ​പി​എ​ല്‍ സ്പോ​ണ്‍​സ​ര്‍

ചെ​ന്നൈ: ചൈ​നീ​സ് കമ്പനി വി​വോ​യെ ഐ​പി​എ​ല്ലി​ന്‍റെ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യി വീ​ണ്ടും പ്ര​ഖ്യാ​പി​ച്ചു. ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ബ്രി​ജേ​ഷ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ വി​വോ ഐ​പി​എ​ല്ലി​ല്‍​നി​ന്ന് പി​ന്‍​മാ​റി​യി​രു​ന്നു. ചൈ​നീ​സ് വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

2022വ​രെ ബി​സി​സി​ഐ​യു​മാ​യി വി​വോ​യ്ക്ക് ഐ​പി​എ​ല്‍ ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് ക​രാ​റു​ണ്ടാ​യി​രു​ന്നു. പി​ന്‍​മാ​റ്റ​ത്തെ തു​ട​ര്‍​ന്ന് കഴിഞ്ഞതവണ ഡ്രീം ​ഇ​ല​വ​നെ​യാ​ണ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സാ​റായി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.