നോക്കിയ 3.4 ഇന്ത്യയിലെ വില അറിയാം

കൊച്ചി: മികച്ച സവിശേഷതകളുമായി നോക്കിയ 3.4 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് എച്ച്എംഡി ഗ്ലോബല്‍. ഫിയോഡ്, ഡസ്‌ക്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍, 4ജിബി റാം/64ജിബി മെമ്മറിയുമായി എത്തുന്ന നോക്കിയ 3.4, ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നോക്കിയ.കോം, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. 11,999 രൂപയാണ് വില.

ജിയോ കണക്ഷനുളള നോക്കിയ 3.4 ഉപഭോക്താക്കള്‍ക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000 രൂപയുടെ ഉടന്‍ ക്യാഷ്ബാക്കും, പാര്‍ട്‌നേഴ്‌സില്‍ നിന്നുള്ള 2000 രൂപയുടെ വൗച്ചറുകളും ആനൂകൂല്യങ്ങളില്‍ ഉള്‍പ്പെടും. പുതിയ ജിയോ വരിക്കാര്‍ക്ക് പുറമേ, നിലവിലുള്ള വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാവും. നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറിലെ എല്ലാ വാങ്ങലുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസര്‍ അടിസ്ഥാനമാക്കിയുള്ള നോക്കിയ 3.4, എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. ശ്രദ്ധേയമായ 6.39 (16.23 സെ.മീ) എച്ച്ഡി+ സ്‌ക്രീനാണ് ഫോണിന്. നോക്കിയ 3 സീരീസിലെ ആദ്യ പഞ്ച്ഹോള്‍ ഡിസ്പ്ലേ, അള്‍ട്രാ വൈഡ് ലെന്‍സ്, എഐ ഇമേജിങ് എന്നിവയോടെയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയ്ക്കൊപ്പം അധിക സ്‌ക്രീന്‍ നല്‍കും. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. എഐ അസിസ്റ്റഡ് അഡാപ്റ്റീവ് ബാറ്ററി സാങ്കേതികവിദ്യ, ഫോണിന്റെ ഉപയോഗ രീതി പവര്‍ ഉപഭോഗത്തെ അടിസ്ഥാനമാക്കി ഒപ്റ്റിമൈസ് ചെയ്യും. മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും രണ്ട് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകളും ഇതോടൊപ്പം ഉറപ്പുനല്‍കുന്നു.

പൂര്‍ണമായും പുനരുപയോഗം ചെയ്യാവുന്ന ഡൈകാസ്റ്റ് മെറ്റല്‍ ചേസിസും ദൃഢമായ ഘടനയും നോക്കിയ 3.4 ഉപയോക്താവിന് പ്രീമിയം അനുഭവം നല്‍കും. കൈകളില്‍ സുരക്ഷിതമായി ഇരിക്കാന്‍ ത്രീഡി നാനോ ടെക്സ്ചേര്‍ഡ് റിയര്‍ കവറുമുണ്ട്. ഫോണില്‍ സംയോജിതമായ ഗൂഗിള്‍ പോഡ്കാസ്റ്റുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ കേള്‍ക്കാം. കോമഡി, വാര്‍ത്തകള്‍, ബിസിനസ് തുടങ്ങിയ ജനപ്രിയ പോഡ്കാസ്റ്റുകള്‍ ബ്രൗസ് ചെയ്യാനും സാധിക്കും. ഫാമിലി ലിങ്ക് ആപ്പ്, ഉപഭോക്താക്കാവിന്റെയും കുടുംബത്തിന്റെയും ആരോഗ്യകരമായ ശീലങ്ങള്‍ സജ്ജമാക്കാന്‍ സഹായിക്കും. കുട്ടികള്‍ പഠിക്കുന്നതിനും കളിക്കുന്നതിനും സഹായിക്കുന്നതിനൊപ്പം ഉള്ളടക്കം, സ്‌ക്രീന്‍ സമയം എന്നിവയ്ക്ക് പരിധി നിശ്ചയിക്കാനും ആപ്പ് ഉപയോഗിക്കാം.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നോക്കിയ 3.4 ഇന്ത്യയില്‍ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. മികച്ച പ്രകടനം, പവര്‍, ഉപയോഗ അനുഭവം എന്നിവ നല്‍കുന്ന ഒരു ഓള്‍റൗണ്ടര്‍ സ്മാര്‍ട്ട്ഫോണാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ വിവരവും വിനോദവുമൊക്കെയായി തുടരുന്നതിന് ഓഡിയോയിലേക്ക് തിരിയുന്നതിനാല്‍ ഇന്ത്യയില്‍ പോഡ്കാസ്റ്റിംഗ് അടുത്ത കാലത്തായി ഗണ്യമായി വളര്‍ന്നു. എല്ലാ നോക്കിയ 3.4 സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ട ഷോകള്‍ എളുപ്പത്തില്‍ കേള്‍ക്കാനും ഗൂഗിള്‍ പോഡ്കാസ്റ്റുകളില്‍ പുതിയവ കണ്ടെത്താനുമായി നോക്കിയയുമായിപങ്കാളിയാകുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്, ഗൂഗിള്‍ പോഡ്കാസ്റ്റ്‌സ്, പ്രൊഡക്റ്റ് ലീഡ്, ഗേബ് ബെന്‍ഡര്‍ പറഞ്ഞു.