മാൻസ് സിനിമാസ്; മലയാളത്തില്‍ ഒരു സിനിമാ നിര്‍മാണ കമ്പനി കൂടി

മാൻസ് സിനിമാസ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു.കഴിഞ്ഞ ദിവസം തിരുവനന്തപുരം ആരോമ ഹോട്ടലിൽ കബനിയുടെ ഉദ്ഘാടനം നടന്നു. നടൻ ജോസ്, ഷാനവാസ്, കൊച്ചുപ്രേമൻ, മധുമേനോൻ ,ഗിരിജാ പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു. നസീർ നെടുമ്പാറയിൽ, അബ്ദുൾ സലാം വഴിമുക്ക് എന്നിവരുടെ ഉടമസ്ഥതയിലുള്ള മാൻസ് സിനിമാസ് ആദ്യം നിർമ്മിക്കുന്ന ചിത്രം അവളുടെ മകൾ ആണ്.

വർഷങ്ങളായി മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്കു ചെയ്യുന്ന മധുചക്രപാണി രചന, സംവിധാനം നിർവ്വഹിയ്ക്കുന്ന, അവളുടെ മകൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിർമ്മാണം – നസീർ നെടുമ്പാറയിൽ, അബ്ദുൾ സലാം വഴിമുക്ക്, രചന, സംവിധാനം – മധു ചക്രപാണി, ഗാനരചന – പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം – പെരുമ്പാവൂർ ജി.രവീദ്രനാഥ്, പി.ആർ.ഒ- അയ്മനം സാജൻ. പ്രമുഖ താരങ്ങളോടൊപ്പം, പുതുമുഖങ്ങളും പ്രധാന വേഷത്തിൽ അഭിനയിക്കും.