അസൂസ് റോഗ് 5 മാര്‍ച്ച്‌ 10ന്

അസൂസിന്റെ ഏറ്റവും ജനപ്രീയമായ ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ സീരിസാണ് റോഗ്. ഈ സിരിസിലെ അടുത്ത ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ റോഗ് ഫോണ്‍ 5 മാര്‍ച്ച്‌ 10ന് അവതരിപ്പിക്കും. അമേരിക്കയില്‍ ഈ ഡിവൈസ് മാര്‍ച്ച്‌ 9ന് അവതരിപ്പിക്കുമെന്ന് കമ്ബനി ഔദ്യോഗിക പേജിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ ഗ്ലാസ് പ്രോട്ടക്ഷനുമായിട്ടായിരിക്കും അസൂസ് റോഗ് ഫോണ്‍ 5 പുറത്തിറങ്ങുകയെന്ന് ഒരു വെയ്‌ബോ പോസ്റ്റ് വ്യക്തമാക്കുന്നു. ബ്രാന്‍ഡിലെ മറ്റ് ഫോണുകളെ പോലെ ഈ ഡിവൈസിലും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷന്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക. മറ്റ് റോഗ് ഫോണുകളില്‍ കണ്ടിട്ടില്ലാത്ത രീതിയില്‍ രണ്ട് മോഡലുകളിലായിരിക്കും പുതിയ റോഗ് ഫോണ്‍ 5 പുറത്തിറങ്ങുക.

വരാനിരിക്കുന്ന റോഗ് ഗെയിമിംഗ് ഫോണ്‍ രണ്ട് വേരിയന്റുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൊന്നാണ് സ്‌നാപ്ഡ്രാഗണ്‍ 870 ചിപ്‌സെറ്റിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന റോഗ് ഫോണ്‍ 5 സ്ട്രിക്സ് ആണ്. റോഗ് ഫോണ്‍ 5 എന്ന മോഡലില്‍ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 888 എസ്‌ഒസി ആയിരിക്കും ഉണ്ടാവുക. 16 ജിബി റാമും 512 ജിബി നേറ്റീവ് സ്റ്റോറേജുമായിരിക്കും ഡിവൈസില്‍ ഉണ്ടായിരിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആന്‍ഡ്രോയിഡ് 11 ഒഎസിലായിരിക്കും പുതിയ റോഗ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈസിന്റെ ചില സവിശേഷതകള്‍ റോഗ് ഫോണ്‍ 3ക്ക് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുനന്നു. റോഗ് ഫോണ്‍ 3യില്‍ ഉള്ള 64 എംപി ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് പുതിയ ഡിവൈസിലും ഉണ്ടായിരിക്കും. 6,000 എംഎഎച്ച്‌ ബാറ്ററിയും പുതിയ ഡിവൈസില്‍ പ്രതീക്ഷിക്കുന്നു. റോഗ് ഫോണ്‍ 5ല്‍ അതിന്റെ മുന്‍ഗാമിയുടെ 30W ചാര്‍ജിങ് ഉണ്ടായിരിക്കില്ല. ഇതിന് പകരം 65W ഫാസ്റ്റ് ചാര്‍ജിങ് ആയിരിക്കും ഡിവൈസില്‍ ഉണ്ടാവുക