ആമസോണില്‍ സ്മാര്‍ട് ഫോണ്‍ വില്പന മേള; 40 ശതമാനം വരെ വില കുറയുമെന്ന്‌

മുംബൈ: ആമസോണില്‍ സ്മാര്‍ട് ഫോണ്‍ വില്പന മേള. ആഫാബ് ഫോണ്‍സ് ഫെസ്റ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനമേള ആരംഭിക്കുന്നു. ഫെബ്രുവരി 22 നാണ് ഫെസ്റ്റ് ആരംഭിക്കുക. വിവിധ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ് ലഭിക്കും. കൊടാക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇഎംഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഡിസ്‌കൗണ്ട്‌ ലഭിക്കും. ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഫാബ് ഫോണ്‍സ് ഫെസ്റ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനമേള 25 നു അവസാനിക്കും.

വണ്‍ പ്ലസ് 8 T 36,999 രൂപയ്‌ക്ക് ലഭ്യമാകും. ഇന്ത്യയില്‍ 42,999 രൂപയാണ് ഈ ഫോണിന്റെ വില. ഏകദേശം 6,000 രൂപയോളം കിഴിവിലാണ് വണ്‍ പ്ലസ് 8 T ഫാബ് ഫോണ്‍സ് ഫെസ്റ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനമേളയില്‍ ലഭിക്കുക.

വണ്‍ പ്ലസ് 8 പ്രോ 5 ജിക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ട്‌ കൂപ്പണ്‍ ലഭ്യമാണ്. മറ്റ് ഓഫറുകളും ലഭ്യമാണ്. വണ്‍പ്ലസ് വെബ്‌സൈറ്റില്‍ 54,999 രൂപയാണ് ഈ ഫോണിന്. ഫാബ് ഫോണ്‍സ് ഫെസ്റ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനമേളയില്‍ 47,999 രൂപയ്‌ക്ക് ഇത് ലഭ്യമാകും.

69,900 രൂപ വിലവരുന്ന ഐ ഫോണ്‍ 12 മിനി 64,990 രൂപയ്‌ക്ക് ലഭ്യമാകും. ഫാബ് ഫോണ്‍സ് ഫെസ്റ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനമേളയില്‍ 4,910 രൂപയുടെ ഡിസ്‌കൗണ്ട്‌ ലഭിക്കും.

വിവോ X50 സീരിസ് ഫോണിന് 5,000 രൂപ ഡിസ്‌കൗണ്ട്‌ ലഭ്യമാകും. മറ്റ് കിടിലന്‍ ഫോണുകളും ഫാബ് ഫോണ്‍സ് ഫെസ്റ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനമേളയില്‍ വിലകുറവില്‍ ലഭിക്കും.