കെ.എസ്.യു.എം സ്റ്റുഡന്‍റ് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിനായി അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: സംരംഭക മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും അക്കാദമിക് കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുന്നതിനും ലക്ഷ്യമിടുന്ന പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് ജില്ലയിലെ സ്റ്റാര്‍ട്ടപ് സംരംഭകരുടെ കൂട്ടായ്മയായ കാസറകോഡ് കമ്മ്യൂണിറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങളുടെ സാങ്കേതികവത്കരണം പ്രാപ്തമാക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതിനും പദ്ധതി പ്രോത്സാഹനം നല്‍കും. എഞ്ചിനീയറിംഗ്, ഡിപ്ലോമ, മാനേജ്മെന്‍റ്, ഐടിസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള മാര്‍ഗനിര്‍ദേശവും പിന്തുണയും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരില്‍ നിന്ന് ലഭിക്കും.
രജിസ്ട്രേഷന്: https://tinyurl.com/ydbute8k
ക്യാമ്പ് നടക്കുന്ന തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7736495689.
സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് കെ.എസ്.യു.എം.