ദൃശ്യം 2 തീയറ്ററില്‍ റിലീസ് ചെയ്യാതെ ഒടിടിക്ക് വിറ്റതില്‍ സങ്കടപ്പെടുന്നില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

ദൃശ്യം 2 തീയറ്ററില്‍ റിലീസ് ചെയ്യാതെ ഒടിടിക്ക് വിറ്റതില്‍ സങ്കടപ്പെടുന്നില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. തീയറ്ററില്‍ ആളുകള്‍ കയറുന്ന കാലം വരെ സിനിമ വെച്ചുകൊണ്ടിരിക്കുന്നതു പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം 70 കോടി മുടക്കിയ മരക്കാര്‍ റിലീസ് ആകാതെ ഇരിക്കുകയാണ്. അതിന്റെ ഭാരം താങ്ങാനാകുന്നില്ലെങ്കില്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ തകര്‍ന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ ഹിറ്റായതിനു പുറമെ സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാത്തതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ആന്റണി പെരുമ്ബാവൂര്‍ തിയറ്ററില്‍ റിലീസ് ചെയ്യാതെ ഒടിടിക്കു വിറ്റതില്‍ സങ്കടപ്പെടുന്നില്ല. തിയറ്ററില്‍ ആളുകള്‍ എത്തുന്ന കാലം വരെ സിനിമ വച്ചുകൊണ്ടിരിക്കുക എന്നതു പ്രായോഗികമല്ല. കാരണം, 70 കോടി ഇതിനകം മുടക്കിയ മുടക്കിയ മരയ്ക്കാര്‍ എന്ന സിനിമ റിലീസ് ചെയ്യാനാകാതെ ഇരിക്കുകയാണ്. അതിന്റെ ഭാരം താങ്ങിയില്ലെങ്കില്‍ ഞാന്‍ ഇല്ലാതാകും. തിയറ്ററില്‍ കൂടുതല്‍ പണം കിട്ടുമായിരിക്കാം. എന്നാല്‍ ബിസിനസില്‍ വരാനിരിക്കുന്ന കാലത്തെ കണക്കുകളെക്കാള്‍ പ്രധാനം അപ്പപ്പോള്‍ എടുക്കുന്ന തീരുമാനമാണെന്നു ഞാന്‍ കരുതുന്നു.

സിനിമ തീയ്യറ്ററില്‍ റിലീസ് ചെയ്താലും 42 ദിവസത്തിനു ശേഷം സിനിമ ഒടിടിയില്‍ കാണിക്കുമായിരുന്നു. അങ്ങനെയാണ്. പകുതി കാണികളെ മാത്രമേ തീയറ്ററില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ 42 ദിവസം പ്രദര്ശിപ്പിച്ചാലും 21 ദിവസത്തെ കളക്ഷന്‍ പ്രതീക്ഷിക്കാനാവൂ. ഇതില്‍ പതിനഞ്ചു ദിവസമേ ഹൗസ് ഫുള്‍ ഉണ്ടാകൂ എന്നാണ് കണക്ക്. ഇതുകൊണ്ടു മുതലാകില്ല എന്ന് ഉറപ്പായതോടെയാണ് നിര്മാതാകകള്‍ സിനിമ ഒടിടിക്കു വിറ്റത്.

അതെ സമയം ദൃശ്യം 2 തെലുങ്കില്‍ നിര്‍മ്മിക്കുവാന്‍ കരാര്‍ ഒപ്പുവെച്ചു. ആശീര്‍വാദ് സിനിമാസിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരിക്കുമിത്. വെങ്കിടേഷാണ് സിനിമയിലെ നായകന്‍. തെക്കന്‍ ഇന്ത്യയില്‍ ഏറ്റവും വലിയ തുകയ്ക്ക് ഒടിടിക്കു വിട്ട സിനിമയാണ് ദൃശ്യം 2 എന്നാണ് വ്യവസായ രംഗത്തുള്ളവര്‍ പറയുന്നത്. ഒടിടി റിലീസിലൂടെ പതിനേഴു കോടി രൂപ ലാഭമുണ്ടാക്കിയെന്നാണ് സൂചന.