കേരളത്തില്‍ മദ്യത്തിന് വില കുറയ്ക്കുന്നു

കൊച്ചി: മദ്യത്തിന്റെ വില കുറയ്ക്കാൻ ശുപാർശ. ബിവറേജസ് കോർപ്പറേഷനാണ് ധനകാര്യ വകുപ്പിന് ശുപാർശ നൽകിയത്. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ മദ്യവില കൂട്ടാൻ തീരുമാനമായത്. അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിരുന്നു.

എന്നാൽ മദ്യവില വർധന സാധാരണമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. സ്പിരിറ്റ് വില വർധനവ് പരിഗണിച്ചാണ് മദ്യ വില കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. മദ്യ കമ്പനികൾ 20 ശതമാനം വില വർധനവ് ശുപാർശ ചെയ്തിടത്ത് ഏഴ് ശതമാനം മാത്രമാണ് വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.