പിയാജിയോയുടെ ആപേ എഫ് എക്സ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ

 പൂനെ: ആപേ ഇലക്ട്രിക് എഫ് എക്സ് ശ്രേണിയിൽ പെട്ട ഇലക്ട്രിക്  ചരക്ക്, യാത്രാ വാഹനങ്ങൾ ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിപണിയിലിറക്കി.

9.5 കിലോ വാട്ട് പവറുമായെത്തുന്ന ആപേ എക്സ്ട്രാ ഇലക്ട്രിക് എഫ് എക്സ്  ഈ വിഭാഗത്തിൽ പെടുന്ന ഇലക്ട്രിക് ത്രിചക്ര ചരക്ക് വാഹനങ്ങളിൽ ഏറ്റവും കരുത്തുറ്റതാണ്. ലോഹനിർമ്മിതമായ പുറം ഭാഗം, ചരക്ക് നിറക്കാൻ 6 അടി നീളത്തിൽ സൗകര്യം എന്നിവയോടുകൂടിയ  ആപേ എക്സ്ട്രാ എഫ് എക്സ് ഡെലിവറി വാനായും ചവറുകൾ കയറ്റിക്കൊണ്ടുപോകുന്നതിനും ഉപയോഗപ്പെടുത്താവുന്നതാണ്.

ഇതോടൊപ്പം വിപണിയിലെത്തിയിട്ടുള്ള ആപേ ഇ-സിറ്റി എഫ് എക്സ് ഓട്ടോ റിക്ഷ,  കുറഞ്ഞ ചെലവിൽ കൂടുതൽ ആദായം ഉറപ്പ് വരുത്തുന്നു. അനായാസമായ ഡ്രൈവിങ് സാധ്യമാക്കുന്ന ഇത്  കൂടുതൽ ട്രിപ്പെടുക്കാൻ സഹായകമാണ്.

ആകർഷകമായ നിറങ്ങളിൽ ലഭ്യമാകുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങളും  ബ്ലൂ വിഷൻ ഹെഡ് ലാംപ്, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റീജെനറേറ്റിവ് ബ്രേയ്ക്കിങ്, ഡ്യൂവൽ-ടോൺ സീറ്റുകൾ, മൾട്ടി-ഇൻഫർമേഷൻ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ബൂസ്റ്റ് മോഡ് എന്നിവയോടുകൂടിയതാണ്. ഇളക്കിയെടുക്കാൻ പറ്റാത്ത ബാറ്ററി വീടുകളിലോ ഓഫീസുകളിലോ നിന്ന് യഥേഷ്ടം ചാർജ് ചെയ്യാവുന്നതാണ്.

രാജ്യത്ത് 30 ലക്ഷത്തോളം സംതൃപ്തരായ ഇടപാടുകാരുള്ള പിയാജിയോ, എഫ് എക്സ് ശ്രേണിയിലൂടെ ഇന്ത്യയിൽ ഇലക്ട്രിക് വിപ്ലവത്തിന് തിരികൊളുത്തുകയാണെന്ന് പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ ഡിയാഗോ ഗ്രാഫി പറഞ്ഞു. ഇലക്ട്രിക് സാങ്കേതിക വിദ്യയിൽ ഒന്നര പതിറ്റാണ്ടുകാലത്തെ അനുഭവസമ്പത്തുള്ള പിയാജിയോ ഏറ്റവും മികച്ച ഇലക്ട്രിക് ഉൽപ്പാണങ്ങളാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. 2019–ൽ വിപണിയിലെത്തിച്ചു  ആപേ ഇ-സിറ്റിയിൽ  മാറ്റിവയ്ക്കാവുന്ന ബാറ്ററിയാണ് അവതരിപ്പിച്ചതെങ്കിൽ, ഇപ്പോൾ മാറ്റാൻ പറ്റാത്തവയാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന സർക്കാർ നയത്തിന് അനുയോജ്യമായ നടപടിയാണ് പിയാജിയോയുടേതെന്ന് ഗ്രാഫി അഭിപ്രായപ്പെട്ടു.

വാഹന വിപണിയിലെ പുതിയ പ്രവണതകളും വാഹനങ്ങളുപയോഗിക്കുന്നവരുടെ ഇഷ്ട്ടാനിഷ്ടങ്ങളും വിശദമായി പഠിച്ചശേഷമാണ് ആപേ ഇലക്ട്രിക് എഫ് എക്സ് വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യുട്ടീവ്  വൈസ് പ്രസിഡണ്ടും വാണിജ്യവാഹന വിഭാഗം തലവനുമായ സാജു നായർ പറഞ്ഞു. എഫ് എക്സ് ശ്രേണി ഇടപാടുകാരുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുകയും അന്തരീക്ഷത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ” ആപേ ഇലക്ട്രിക്കിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ ഇലക്ട്രിക്കിലേക്ക്  നീങ്ങുന്നു” എന്ന ആശയത്തിലൂടെ വാഹന വ്യവസായത്തിൽ വലിയ  മാറ്റത്തിന് ഇത് തുടക്കം കുറിക്കുകയും ചെയ്യും. രാജ്യത്ത് ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും കരുത്തുറ്റതും ബഹുമുഖ ഉപയോഗത്തോടുകൂടിയവയുമാണ് ആപേ എക്സ്ട്രാ എഫ് എക്സ്. ഇ-കോമേഴ്‌സ് പാഴ്സൽ, മിനറൽ വാട്ടർ, ഗ്യാസ്, നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിതരണം ചവർ ശേഖരണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പ്രവർത്തന ചെലവ് കിലോമീറ്ററിന് വെറും 50 പൈസയാണെന്നിരിക്കെ തികച്ചും ആദായകരവുമാണ്.

എൻ വി എച് തോത് ഏറ്റവും കുറവായതിനാൽ ആപേ ഇ-സിറ്റി എഫ് എക്സിൽ ഹ്രസ്വദൂര സഞ്ചാരികൾക്ക്  യാത്ര ഏറ്റവും സുഖപ്രദമാരിക്കും. ചെലവ് കുറവായതിനാൽ നഗരങ്ങളിലെ ഗതാഗത മേഖലയിൽ വലിയമാറ്റത്തിന് ഇത് വഴിവയ്ക്കുമെന്ന് സാജു നായർ അഭിപ്രായപ്പെട്ടു. വാഹന ഉടമകളിൽ വിശ്വാസവും മനസ്സമാധാനവും സൃഷ്ടിക്കുന്നതിനായി വ്യത്യസ്തമായ സർവീസ് വ്യവസ്ഥകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. 3 വർഷമോ ഒരു ലക്ഷം കിലോമീറ്റർ വരെയോ സൂപ്പർ വാറണ്ടിയും തുടക്കമെന്ന നിലയ്ക്ക് 3 വർഷത്തെ സൗജന്യ മെയ്ന്റനൻസും ലഭ്യമാണ് .വാഹന ഉടമകൾക്കും സർവീസ് പങ്കാളികൾക്കും പിയാജിയോ കണക്റ്റ് ടെലിമാറ്റിക്സ് സംവിധാനം വഴി നിരന്തരമായ വെഹിക്കിൾ  ഡാറ്റാ ട്രാക്കിങ് സൗകര്യവും ലഭിക്കുന്നതാണ്.

വാഹനം സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് അവരുടെ പ്രത്യേകമായ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനും

ഇഷ്ട്ടപ്പെട്ടവ തെരഞ്ഞെടുക്കുന്നതിനും പാകത്തിലുള്ള ഒരു സംവിധാനമാണ് ഇലക്ട്രിക് എഫ് എക്സ് ശ്രേണി അവതരിപ്പിക്കുക വഴി കമ്പനി ചെയ്തിരിക്കുന്നതെന്ന് സീനിയർ വൈസ് പ്രസിഡണ്ട്(മാർക്കറ്റിങ്,പ്രോഡക്റ്റ് മാർക്കറ്റിങ് ചാനൽ  ആൻഡ് ബിസിനെസ്സ് ഡവലപ്മെന്റ്) മലിൻഡ് കപൂർ പറഞ്ഞു. ആപേ എക്സ്ട്രാ ഇലക്ട്രിക് എഫ് എക്സിന്റെ  6 അടി നീളമുള്ള കാർഗോ  ഡക്ക് ഒരു ഡെലിവറി വാനിന്റെ ആവശ്യം കൂടി നിറവേറ്റുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഈ സാഹചര്യത്തിൽ മലിനീകരണം തീരെ സൃഷ്ട്ടിക്കാത്തതും എൻ വി എച് തോത് തീരെ കുറഞ്ഞതുമാണ്

ഇലക്ട്രിക് എഫ് എക്സ് ശ്രേണി. ഡീസൽ, പെട്രോൾ, സി എൻ ജി, എൽ എൻ ജി ,ഇലക്ട്രിക് എന്നിങ്ങനെ എല്ലാ ഇന്ധനങ്ങളും  ഉപയോഗിക്കാവുന്ന വാഹനങ്ങൾ  ലഭ്യമാക്കുകയാണ് പിയാജിയോ. ആപേ .ഇലക്ട്രിക് എഫ് എക്സ് ശ്രേണി പുതിയ അനുഭവമായിരിക്കുമെന്ന് കപൂർ വ്യക്തമാക്കി.

ആപേ ഇലക്ട്രിക് എഫ് എക്സ് വാഹനങ്ങൾ രെജിസ്റ്റർ ചെയ്യുമ്പോൾ എഫ് എ എം ഇ -2 പ്രകാരമുള്ള സബ്‌സിഡികൾ ലഭിക്കും. സബ്‌സിഡിക്ക് ശേഷമുള്ള എക്സ്-ഷോറൂം വില ആപേ എക്സ്ട്രാ ഇലക്ട്രിക് എഫ് എക്സിന് 3.12.137 രൂപയും  ആപേ ഇ-സിറ്റി എഫ് എക്സിന്2,83,878

രൂപയുമാണ്.  www.buyape.in എന്ന സൈറ്റിൽ ആപേ ഇലക്ട്രിക് എഫ് എക്സ് വാഹനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്’   1800-120-7520 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാലും മതി. ബൾക്ക് ബുക്കിങ്ങിന്  ape.Electric@piaggio.co.in -ൽ മയിൽ ചെയ്യാം.  ഡീലര്ഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക്  +91-9823790876 എന്ന നമ്പറിൽ വിളിക്കുകയോ cbd@piaggio.co.in -ലേക്ക് മെയിൽ അയക്കുകയോ ചെയ്യാം.