യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു

കൊച്ചി: നിക്ഷേപകരുമായുള്ള ഇടപഴകലും ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട് നൂതന വാട്ട്സാപ്പ് ചാറ്റ് സേവനം ആരംഭിച്ചു. വാട്‌സാപ്പ് നമ്പര്‍ +91 7208081230 ആണ്.

നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് ആപ്പില്‍ പ്രാപ്യമായിരിക്കും. അവര്‍ക്ക് നിക്ഷേപത്തിനുള്ള പിന്തുണയും സഹായവും ലഭിക്കുകയും ചെയ്യും. മാത്രവുമല്ല, ഇത് യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ വിപണന, നിക്ഷേപ സേവനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.

ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്‌സ്, അപ്ഡേറ്റുകള്‍, ഇന്‍ഫോഗ്രാഫിക്‌സ് എന്നിവയിലൂടെ നിക്ഷേപകരുമായുള്ള സംവാദം ഗണ്യമായി വര്‍ധിപ്പിക്കും. ഇരുപത്തിനാലു മണിക്കൂറും ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.

ലംപ്സം, എസ്ഐപി നിക്ഷേപങ്ങള്‍, എസ്ഡബ്ല്യുപി, എസ്ടിപി, എസ്ഐപി പോസ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അപ്ഡേറ്റ് തുടങ്ങിയ മുപ്പതിലധികം ഇടപാടുകള്‍ നിക്ഷേപകര്‍ക്ക് ഇതുവഴി നടത്താന്‍ കഴിയും.

ഇതുവഴി നിക്ഷേപകര്‍ക്ക് ശാഖാ സന്ദര്‍ശനം ഒഴിവാക്കാം സാധിക്കും. ഇടപാടുകള്‍ പൂര്‍ണമായു സുരക്ഷിതത്വത്തോടെ എളുപ്പത്തിലും വേഗത്തിലും നടത്താന്‍ സാധിക്കും. എന്‍എവി, പോര്‍ട്ട്ഫോളിയോ വിശദാംശങ്ങള്‍, അക്കൗണ്ട്, മൂലധന വളര്‍ച്ചാ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്ഐപികള്‍, ഇന്‍ഡെക്‌സ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താമെന്നതിനു പുറമേ മ്യൂച്വല്‍ഫണ്ട് സംബന്ധിച്ച ലേഖനങ്ങള്‍ വായിക്കാം.