പാചക വാതക വില; രണ്ടര മാസം കൊണ്ട് 200 രൂപ വര്‍ധിച്ചു

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂടി. ഈ മാസം ഇത് മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 801 രൂപയായി.

ഈ മാസം 2ന് 25 രൂപയും 14 ന് 50 രൂപയും ഇന്ന് 25 രൂപയുമാണ് കൂട്ടിയത്. 2020 ഡിസംബറിന് ശേഷം 80 ദിവസം കൊണ്ട് 200 രൂപയുടെ വര്‍ധനയുണ്ടായി.

വിലവര്‍ധനയ്ക്ക് ആനുപാതികമായി നൂറു മുതല്‍ നൂറ്റന്‍പത് രൂപാവരെ മുന്‍പ് സബ്സിഡി ലഭിച്ചിരുന്നു. മാസങ്ങളായി ഇതും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതേക്കുറിച്ചും ഒന്നും മിണ്ടുന്നില്ല.