രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. 2021- 22 സാമ്ബത്തിക വര്‍ഷത്തില്‍ രാജ്യം 13.7ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ ‘മൂഡീസ്’. 10.08 വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്ബദ് വ്യവസ്ഥ ഏഴുശതമാനം കുറയുമെന്നാണ് മൂഡിസിന്റെ വിലിയിരുത്തല്‍.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്ബത്തിക മേഖലയില്‍ വളരെയധികം തിരിച്ചടികള്‍ നേരിട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍ വളര്‍ച്ചയുടെ കാര്യത്തില്‍ അതിവേഗം തിരിച്ചുവരാന്‍ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ‘ ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്ക് 2021-22’ ല്‍ വെളിപ്പെടുത്തുന്നു .

2020 ന്റെ അവസാനത്തോടെ കോവിഡിന് മുമ്ബുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ക്രമേണ ഘട്ടം ഘട്ടമായി തിരിച്ചെത്തിയതിനാല്‍ 2021ലെ വളര്‍ച്ചാ അനുമാനം പരിഷ്‌കരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.