സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് വീണ്ടും 280രൂപ കുറഞ്ഞ് 34,720 ലെത്തി. ഗ്രാമിന് 4340 രൂപയാണ് വില. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ വിലകുറയുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും കുറയാന്‍ ഇടയായത്. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,439 രൂപയാണ്.