പിഎംഎവൈ ഭവന വായ്പയ്ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി

പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ സബ്സിഡി നിരക്കില്‍ ഇടത്തരക്കാര്‍ക്ക് ഒരു മാസം കൂടി . ഇടത്തരം വരുമാനത്തില്‍ പെട്ട 1-2 വിഭാഗങ്ങൾക്ക് 2021 മാർച്ച് 31 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. അതേസമയം സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്നവരും താഴ്ന്ന വരുമാനത്തില്‍ പെട്ടവര്‍ക്കുമുള്ള സഹായം അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ തുടരും.

6 മുതൽ 12 ലക്ഷംരൂപ വരെ വാർഷിക കുടുംബ വരുമാനമുള്ളവർക്ക് 160 ചതുരശ്ര മീറ്റര്‍ വീട് വെയ്ക്കാന്‍ 9 ലക്ഷം രൂപയ്ക്ക് 20 വർഷത്തെ പലിശയിൽ നാലു ശതമാനം സബ്സിഡിയും 12-18 ലക്ഷം രൂപ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 200 ചതുരശ്രമീറ്റർ ഉള്‍ വിസ്തൂര്‍ണ്ണമുള്ള വീട് വെക്കാന്‍ വായ്പതുകയിൽ 12 ലക്ഷം രൂപയ്ക്ക് ഇരുപതു വർഷത്തേക്കുള്ള പലിശയിൽ മൂന്നു ശതമാനം സബ്സിഡിയും ലഭിക്കും.

പിഎംഎവൈ അര്‍ബന്‍ പദ്ധതിയിൽ വനിതകളുടെ പേരിലോ, വനിതകൾ കൂടി അംഗമായ സംയുക്ത ഉടമസ്ഥാവകാശത്തിൻ കീഴിലോ വീടുകൾ അനുവദിച്ചുകൊണ്ട്, വനിതാ ശാക്തീകരണവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പിഎംഎവൈ-യു വീടുകളുടെ നെയിം പ്ലേറ്റിൽ, വനിതാ ഗുണഭോക്താക്കളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.