ഫെബ്രുവരിയില്‍ ഓഹരിവിപണിയില്‍ എത്തിയ വിദേശ നിക്ഷേപം 25787 കോടി രൂപ

മുംബൈ: ഫെബ്രുവരിയില്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്കുള്ള മൊത്തം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം 25,787 കോടി രൂപയായി ഉയര്‍ന്നു. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികള്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിന് ശേഷം വിദേശ നിക്ഷേപത്തിന്റെ വരവില്‍ വന്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബജറ്റില്‍ പുതിയ നികുതികള്‍ ഇല്ലാത്തതും നിക്ഷേപകരില്‍ അനുകൂല വികാര സൃഷ്ടിക്ക് കാരണമായി.

ഇന്ത്യന്‍ ഇക്വിറ്റികള്‍ കേന്ദ്ര ബജറ്റിന് ശേഷം വന്‍ കുതിപ്പ് നടത്തിയതോടെ കഴിഞ്ഞ ദിവസം പുറത്തുവന്ന എന്‍എസ്ഡിഎല്‍ ഡാറ്റ പ്രകാരം 2020ലെ മൊത്തം എഫ്പിഐ നിക്ഷേപം 45,260 കോടി രൂപയാണ്.

ഇക്വിറ്റികകൡലേക്കുള്ള ആകെ പോര്‍ട്ട ഫോളിയോ നിക്ഷേപം 2.63 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പോര്‍ട്ട് ഫോളിയോ നിക്ഷേപ വളര്‍ച്ചയാണ്. ഈ മാസത്തെ മൊത്തം വിദേശ സ്ഥാപന നിക്ഷേപം 42,044.46 കോടി രൂപായയിരുന്നു. വിദേശ നിക്ഷേപ വരവിലെ വര്‍ധന ഇന്ത്യന്‍ രൂപയുടെ മൂല്യവര്‍ധനയ്ക്കും സഹായിച്ചിടുണ്ട്.