നേ​ന്ത്ര​പ്പഴത്തിന്‌ വി​ല ഉ​യ​ര്‍​ന്നു

നേ​ന്ത്ര​വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി വി​ല ഉ​യ​ര്‍​ന്നു. ആ​റു മാ​സ​ക്കാ​ല​ത്തി​നി​ട​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് നേ​ന്ത്ര​ പഴത്തിനിപ്പോ​ള്‍. കി​ലോ പ​ച്ച​വാ​ഴ​​ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ നാ​ല്‍​പ​തു രൂ​പ​യോ​ള​മെ​ത്തി.

ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് മു​പ്പ​തു​മു​ത​ല്‍ മു​പ്പ​ത്ത​ഞ്ചു രൂ​പ​വ​രെ​ക്കാ​ണ് മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ സം​ഭ​രി​ക്കു​ന്ന​ത്. 19 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. എ​ട്ടു മാ​സം മു​മ്ബ് 55 രൂ​പ വ​രെ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​റു മാ​സ​മാ​യി കു​റ​വാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും​ നേ​ന്ത്ര​വാ​ഴ​ക്കു​ല വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണം. ക​ര്‍​ണാ​ട​ക നേ​ന്ത്ര​വാ​ഴ കൃ​ഷി​യി​ല്‍ മു​ന്നി​ല​ല്ലാ​യി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത​കാ​ല​ത്ത് മ​ല​യാ​ളി ക​ര്‍​ഷ​ക​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ക​യാ​ണ്.

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ 100 ശ​ത​മാ​നം സ​ബ്സി​ഡി ന​ല്‍​കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് വ​ള​രെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു.

കൃ​ഷി ചെ​ല​വ് ക​ര്‍​ണാ​ട​ക​യി​ല്‍ കു​റ​വാ​ണ്. ഇ​വി​ടെ വി​ള​വെ​ടു​പ്പി​ന് കാ​ത്തി​രി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വ​രും​മാ​സ​ങ്ങ​ളി​ല്‍ ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ഫ്രീ ​മാ​ര്‍​ക്ക​റ്റാ​യ​തി​നാ​ല്‍ ഒ​രു നി​യ​ന്ത്ര​ണ​വും വെ​ക്കാ​ന്‍ പ​റ്റി​ല്ല.

ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് വ​രു​ന്ന കു​ല​ക്ക്​ വ​ലി​യ രു​ചി വ്യ​ത്യാ​സ​മി​ല്ലാ​ത്ത​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് ഡി​മാ​ന്‍​റു ത​ന്നെ​യാ​ണ്. ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ ഏ​റെ​പ്പേ​ര്‍ വാ​ഴ,ക​പ്പ കൃ​ഷി​യി​ലേ​ക്ക്​ തി​രി​ഞ്ഞ​തും ഈ ​ഇ​ന​ങ്ങ​ളു​ടെ ഡി​മാ​ന്‍​റ്​ കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യി​രു​ന്നു.